ടേക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രമാണ് ‘മാലിക്’.ചിത്രത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.
ഒരു റിയല്‍ ലൈഫ് കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ആമസോൺ പ്രിമിലായിരുന്നു സിനിമയുടെ ആദ്യ റിലീസ്,കൂടാതെ മികച്ച പ്രതികരണവും അഭിപ്രായങ്ങളുമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.
മാലിക് സിനിമ ഏഷ്യാനെറ്റില്‍ നാളെ സംപ്രേഷണം ചെയ്യുന്നതായിരിക്കും.ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ മൂവി ആണിത്. ബാഹുബലി, വിശ്വരൂപം പോലുള്ള ഇന്ത്യന്‍ പടങ്ങളിലും, ക്യാപ്റ്റന്‍ മാര്‍വെല്‍ പോലുള്ള ഹോളിവുഡ് പടങ്ങളിലും വര്‍ക് ചെയ്ത പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ മാസ്റ്റര്‍ ലീ വിറ്റേക്കര്‍ ആണ് സിനിമക്ക് സംഘട്ടനം ഒരുക്കുന്നത്.
ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍ – വിനയ് ഫോര്‍ട്ട് – നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്.
















