മസ്കത്ത്: സിറിയയിലെ യു.എന്‍ പ്രതിനിധി ഗീര്‍ പെഡേഴ്സണ് ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി.സിറിയന്‍ പ്രതിസന്ധിക്ക് സമവായത്തിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇരുപക്ഷവും അവലോകനം ചെയ്തു.
മന്ത്രിയുടെ ഓഫിസ് വകുപ്പു മേധാവി ഖാലിദ് ഹഷെല്‍ അല്‍ മുസല്ഹ, മന്ത്രി മഹ്മൂദ് ഖമീസ് അല്‍ ഹിനായ്, യു.എന്‍. ഗീര്‍ പെഡേഴ്സെന്റ അസിസ്റ്റന്റ് സാഷ പിപ്പെംഗര് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.