അബുദാബി: അബുദാബിയെ സംഗീതനഗരമായി നാമകരണം ചെയ്ത് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക്.യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി അബുദാബിയെ തേടിയെത്തിയെത്തിയതോടെയാണ് ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ്, സ്പെയിനിലെ സെവില്ല, ഇന്ത്യയിലെ ചെന്നൈ എന്നീ സംഗീത നഗരങ്ങളുടെ പട്ടികയിലേക്ക് അബുദാബിയുമെത്തിയത്.
നഗരങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, നഗരങ്ങളുടെ സാംസ്‌കാരിക വികസനത്തിന് സഹായകമാകുക എന്നിവ ലക്ഷ്യമിട്ടാണ് 2004ല്‍ യുനെസ്‌കോ ഈ പദ്ധതിക്ക് തുടക്കമിട്ടത്.നഗരത്തിൻറെ സാംസ്‌കാരികവും ക്രിയാത്മകവുമായ വികസനത്തിന് ശക്തിപ്പെടുത്തുന്നതാണ് യുനെസ്‌കോയുടെ ഈ അംഗീകാരമെന്നു അബുദാബി സാംസ്‌കാരിക, യുവജന മന്ത്രി നൂറാ ബിന്‍ത് മുഹമ്മദ് അല്‍ കഅബി പറഞ്ഞു.
ആഡംബര കപ്പലിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അബുദാബിയുടെ സംസ്‌കാരവും പൈതൃകവും അറിയാനും ആസ്വദിക്കാനുമുള്ള അവസരങ്ങള്‍ അബുദാബി ക്രൂയിസ് ടെര്‍മിനല്‍ ഒരുക്കുന്നു. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ പദ്ധതികള്‍ ടെര്‍മിനല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
വിനോദത്തിന്റെ മറ്റൊരു മുഖമായി മാറുകയാണ് അറബ് നാട്ടിലെ ഈ ക്രൂയിസ് ടെര്‍മിനല്‍. ആഡംബര സൗകര്യങ്ങള്‍ക്കൊപ്പം ആരോഗ്യവും സുരക്ഷയും അതിഥികളുടെ ക്ഷേമവും ടെര്‍മിനലിന്റെ മുഖ്യ പരിഗണനയില്‍പ്പെടുന്നു.
ക്രൂയിസ് പ്രവര്‍ത്തനങ്ങള്‍ അബുദാബിയില്‍ പുനരാരംഭിക്കുന്നതിലും യുഎഇയുടെ തലസ്ഥാനത്തേക്ക് സന്ദര്‍ശകരെ ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നതിലും തങ്ങള്‍ വളരെയധികം സന്തോഷത്തിലാണെന്ന് എഡി പോര്‍ട്ട് ഗ്രൂപ്പ് പോര്‍ട്ട് ക്ലസ്റ്റര്‍ മേധാവി സെയ്ഫ് അല്‍ മസ്‌റൂയി പറഞ്ഞു.
അബുദാബിയുടെ ക്രൂയിസ് ടെര്‍മിനലില്‍ എത്തുന്ന എല്ലാ സഞ്ചാരികളുടെയും ക്ഷേമം ഉറപ്പു വരുത്തുമെന്നും അതിനായി ടെര്‍മിനലിലുടനീളം നിരവധി ആരോഗ്യ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നുണ്ട് എന്നും സെയ്ഫ് അല്‍ മസ്‌റൂയി പറഞ്ഞു. അബുദാബിയില്‍ പൂര്‍ണ സുരക്ഷിതത്വത്തോടെ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് സാധിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി