ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്ത് തന്റെ വ്യക്തിജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.തൻറെ വിവാഹത്തെകുറിച്ച് പറഞ്ഞ കങ്കണയുടെ വാക്കുകൾ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
താന്‍ ഒരാളുമായി ഇഷ്ടത്തിലാണെന്നും ഉടന്‍ തന്നെ തന്റെ പങ്കാളിയെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തുമെന്നും കങ്കണ പറഞ്ഞു. ഭാവി വരനെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പങ്കുവെക്കുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വിവാഹം കഴിക്കാനാമെന്നാണ് ആഗ്രഹിക്കുന്നത്.
ദി ലെജന്‍ഡ് ഓഫ് ദിദ്ദ, എമര്‍ജന്‍സി, ധാക്കഡ്, തേജസ് എന്നീ ചിത്രങ്ങളിലാണ് കങ്കണ അഭിനയിക്കുന്നത്. തലൈവി എന്ന ചിത്രത്തിലാണ് കങ്കണ അവസാനമായി അഭിനയിച്ചത്. അഭിനേത്രിയില്‍ നിന്ന് രാഷ്ട്രീയക്കാരിയിലേക്കുള്ള ജയലളിതയുടെ ജീവിത യാത്രയാണ് തലൈവിയുടെ പ്രമേയം. ജയലളിതയ്ക്ക് വേഷപകര്‍ച്ച നല്കി മികച്ച അഭിപ്രായമാണ് കങ്കണ ലൈവിയിലൂടെ നേടിയെടുത്തത്.