ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്.
ഷെഡ്യൂളുകളിലെ മാറ്റം സംബന്ധിച്ച വിവരങ്ങള്‍ക്കു യാത്രക്കാര്‍ അതാതു വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നു വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
1.15 മുതല്‍ 6 മണി വരെയായിരുന്നു ലാന്‍ഡിങ് നിരോധനം. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും വഴി തിരിച്ചു വിട്ടിരുന്നു.
നിലവില്‍ ചെന്നൈയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്.