അബൂദബി: കോവിഡ് കേസുകൾ കുറഞ്ഞതോടെ രാജ്യത്തെ ആദ്യ കോവിഡ് ഡ്രൈവ് ത്രൂ പി.സി.ആർ പരിശോധനകേന്ദ്രം അടച്ചു. സായിദ് സ്പോർട്സ് സിറ്റിയിലെ സെൻററാണ് അടച്ചത്. പി.സി.ആർ പരിശോധനയോ വാക്സിനേഷനോ ആവശ്യമുള്ളവർ മറ്റു കേന്ദ്രങ്ങളിൽ ബുക്ക് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയാണ് സായിദ് സ്പോർട്സ് സിറ്റിയിലെ സെൻറർ അടച്ചത്. യു.എ.ഇയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് -19 കേസുകളിൽനിന്ന് മുക്തമാണെന്ന് അബൂദബി ആരോഗ്യ വകുപ്പ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അബൂദബിയിലെ റഹ്ബ ഹോസ്പിറ്റൽ, അൽഐൻ സിറ്റിയിലെ അൽ ഐൻ ഹോസ്പിറ്റൽ, എമിറേറ്റിലെ മറ്റ് ഫീൽഡ് ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിൽ കോവിഡ് -19 കേസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ, ഇവിടങ്ങളിൽ പ്രവേശനം പരിമിതമാണ്.