ദുബൈ: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ ദുബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. തിരിച്ചുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന് പുറമെ ഇന്ന് സർവിസ് നടത്തേണ്ട മൂന്നു വിമാനങ്ങളും പറക്കില്ല. ഏജൻറുമാരെ സമീപിച്ചാൽ റീ ബുക്കിങ് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.