പുതിയ പ്രൈവസി ഫീച്ചറുമായി എത്താൻ പോവുകയാണ് വാട്സ്ആപ്പ്. ഇനി മുതൽ ആപ്പിൽ സ്ക്രീൻഷോട്ട് പകർത്താൻ കഴിയില്ല. എന്നാൽ മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കുന്നതിനാണ് നിയന്ത്രണം വന്നിട്ടുള്ളത്.
ഉപയോക്താക്കളുടെ സ്വകാര്യത മുൻ നിർത്തിയാണ് ഈ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിൽ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന പ്രൊഫൈൽ ചിത്രങ്ങൾ ഇനി മറ്റൊരാൾക്ക് സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല.
ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡിന്റെ ചില ബീറ്റാ വേർഷനുകളിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഐഫോണിൽ ഇതുവരെയും എത്തിയിട്ടില്ല. ഉടൻ തന്നെ ഐഫോണിലും ഫീച്ചർ എത്തും എന്നാണ് കരുതുന്നത് .
ഈ ഫീച്ചർ വേണമെങ്കിൽ ഉപയോക്താക്കൾക്ക് ഓഫ് ചെയ്യാനുള്ള ഓപ്ഷനും വാട്സ്ആപ്പ് നൽകിയേക്കും. ഫീച്ചർ ഓൺ ചെയ്തിരിക്കുന്ന പ്രൊഫൈലിൽ പോയി സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ, ‘കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻ’ എന്നായിരിക്കും നിങ്ങൾക്ക് മെസ്സേജ് വരുന്നത്
- Read More………..
- പൗരത്വ നിയമ ഭേദഗതി ആർക്ക്? എന്തിന്?
- തിരുവനന്തപുരം എങ്ങനെ ചിന്തിക്കുന്നു, ആർക്കൊപ്പം നിൽക്കും ?
- കാലുകളിൽ വരുന്ന ഇത്തരം ലക്ഷണങ്ങൾ അവഗണിക്കരുത്; കിഡ്നിസ്റ്റോണിൻ്റെ ആരംഭമാകും
ഫേസ്ബുക്കിൽ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ഫേസ്ബുക്കിൽ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈൽ ചിത്രങ്ങൾ ആർക്കും സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല. ഇൻസ്റ്റഗ്രാമിലും ഇതേ ഫീച്ചറുണ്ട്. അതിലെ പ്രൈവറ്റ് അക്കൗണ്ടുകളിലെ ചിത്രങ്ങൾ അനുവാദമുള്ളവർക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.