ഹലാല്‍പുര്‍: ഹരിയാനയില്‍ ദേശീയ വനിതാ ഗുസ്തി താരം ദിഷ ദഹിയയും സഹോദരന്‍ സുശീല്‍ കുമാറും അജ്ഞ്തരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇവരുടെ മാതാവ് ദാന്‍പതി ഗുരുതരാവസ്ഥയില്‍ റോഹ്താക് പിജിഐ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹരിയാനയിലെ ഹലാല്‍പൂരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വച്ചായിരുന്നു സംഭവം.
നിഷ ദഹിയയുടെയും സഹോദരന്‍റെയും മൃതദേഹങ്ങള്‍ പൊലീസ് പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വെടിവയ്പ്പിനുള്ള കാരണമെന്താണെന്നു ഇനിയും വ്യക്തമായിട്ടില്ല.
സെര്‍ബിയയില്‍ വെള്ളിയാഴ്ച നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നിഷ ദഹിയ വെങ്കല മെഡല്‍ നേടിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിഷയെ അനുമോദിച്ചിരുന്നു. 2014ല്‍ ശ്രീനഗറില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. തുടര്‍ന്ന് ആ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡലും സ്വന്തമാക്കിയിരുന്നു.