ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan ചിത്രം വീകം (Veekam) ഒരു പൊലീസ് സ്റ്റോറിയാണ് പറയുന്നത്. സാഗർ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാഗർ ഹരിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ധ്യാൻ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്ത്തിയായി.
കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പ്രധാനമായും മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം. ഷീലു ഏബ്രഹാം, ഡയാനാ ഹമീദ്, ഡെയിൻ ഡേവിഡ്, ദിനേഷ് പ്രഭാകർ, അജു വർഗീസ്, ജഗദീഷ്, ജി സുരേഷ്‍കുമാർ, മുത്തുമണി, ബേബി ശ്രേയ, സുന്ദരപാണ്ഡ്യൻ, ഡോ സുനീർ, സൂര്യ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയരംഗത്തുണ്ട്. ധനേഷ് രവീന്ദ്രനാണ് ഛായാഗ്രാഹകൻ.
അബാം മൂവീസിന്റെ ബാനറിൽ ഷീലു ഏബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ്: ബിജു അഗസ്റ്റിൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സനു സജീവൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്: സംഗീത് ജോയ്, ബഷീർ ഹുസൈൻ, മുകേഷ് മുരളി.
പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്. എഡിറ്റിംഗ്: ഹരീഷ് മോഹൻ. കലാസംവിധാനം: പ്രദീപ് എം വി, മേക്കപ്പ്: അമൽ ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ, ഫിനാൻസ് കൺട്രോളർ: അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്. വീകം എന്ന ചിത്രത്തിന്റെ പിആർഒ പി ശിവപ്രസാദ്.