മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ് (Jeethu Joseph). ദൃശ്യം എന്ന ചിത്രം തീർത്ത വിസ്‍മയകരമായ വിജയത്തിന്റെ അലയൊലികൾ ഇന്നും അവസാനിച്ചിട്ടില്ല. ദൃശ്യം ഒന്നും ദൃശ്യം രണ്ടും മലയാള ചരിത്രത്തിന്റെ അവിസ്‍മരണീയ ഏടുകളുമാണ്. മോഹൻലാൽ നായകനായ ചിത്രം ട്വൽത്ത് മാൻ (12th man) ആണ് ജീത്തു ജോസഫിന്റേതായി ഇനി പ്രദർശനത്തിന് എത്താനുള്ളത്. ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നുമാണ് ഇത്. ജീത്തുവിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപോൾ.
ദൃശ്യം 2 എന്ന വൻ ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വൽത്ത് മാൻ. ട്വൽത്ത് മാൻ ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ ആണ് ഇപോൾ ജീത്തുവിന് ജന്മദിന ആശംസകൾ നേർന്ന് പങ്കുവെച്ചിരിക്കുന്നത്. കെ ആർ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വൽത്ത്‍മാൻ എത്തുക. ജീത്തു ജോസഫ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം അനിൽ ജോൺസൺ.
ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹൻലാൽ ചിത്രത്തിൽ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ശ്വാസമടക്കി കാണേണ്ട ത്രില്ലർ ചിത്രമായിട്ടു തന്നെയാണ് ട്വൽത്ത് മാനെയും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ട്വൽത്ത് മാൻ എന്ന ചിത്രം മോഹൻലാൽ ജീത്തു ജോസഫ് ടീമിന്റെ വിജയകൂട്ടുകെട്ടിന്റെ മറ്റൊരു ഉദാഹരണമായി മാറട്ടെയെന്നാണ് എല്ലാവരും ആശംസിക്കുന്നത്.