ലണ്ടൻ: ആക്ടിവിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. ബർമിങ്ഹാമിലെ വീട്ടിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു നിക്കാഹ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെൻറർ ജനറൽ മാനേജർ അസീർ മാലിക്കാണ് വരൻ. മലാല തന്നെയാണ് ട്വിറ്ററിലുടെ വിവാഹവിവരം പുറത്ത് വിട്ടത്. നിക്കാഹിൻറെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഇന്ന് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞാനും അസീറും ജീവിതത്തിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ബർമ്മിങ്ഹാമിലെ വീട്ടിൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത നിക്കാഹും നടത്തി. നിങ്ങളുടെ പ്രാർഥനകൾ ഞങ്ങൾക്കൊപ്പം വേണം. ഒരുമിച്ച് ജീവിക്കുന്നതിൻറെ ആവേശത്തിലാണ് തങ്ങളിരുവരുമെന്നും മലാല ട്വിറ്ററിൽ കുറിച്ചു.
Today marks a precious day in my life.
Asser and I tied the knot to be partners for life. We celebrated a small nikkah ceremony at home in Birmingham with our families. Please send us your prayers. We are excited to walk together for the journey ahead.
📸: @malinfezehai pic.twitter.com/SNRgm3ufWP— Malala (@Malala) November 9, 2021
https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1458128016157052938&lang=en&origin=https%3A%2F%2Fads.colombiaonline.com%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fcld%3D2%26stage%3D1%26cmsId%3D5728757%26draftId%3D5735615%26status%3D5&sessionId=feb0d385ad62bd7cccaf5e466689406c51a8afa5&theme=light&widgetsVersion=f001879%3A1634581029404&width=550px