മുംബൈ: ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. കെ എല്‍ രാഹുലാണ് വൈസ് ക്യാപ്ടന്‍.
സ്ഥാനമൊഴിയുന്ന നായകന്‍ വിരാട് കൊഹ്‌ലിക്കു പകരമായാണ് രോഹിത് ക്യാപ്ടന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ടീമില്‍ കൊഹ്‌ലിയെ ഉള്‍പ്പെടുത്തിയിട്ടില്ല. കൊഹ്‌ലിക്ക് വിശ്രമം നല്‍കിയേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
ഋതുരാജ് ഗെയ്‌ക്‌വാദ്, ഹര്‍ഷല്‍ പട്ടേല്‍, വെങ്കടേഷ് അയ്യര്‍ തുടങ്ങിയവര്‍ ടീമില്‍ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെയും പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിന് രണ്ടു ടീമിലും ഇടമില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചെഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.
നവംബര്‍ 17, 19, 21 തീയതികളിലാണ് ടി ട്വന്റി മത്സരങ്ങള്‍ നടക്കുക. ജയ്പൂര്‍, റാഞ്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വച്ചാകും മത്സരങ്ങള്‍.