മാധുരി ദീക്ഷിതിന്റെ മകൻ റയാൻ കാൻസർ രോഗികൾക്കായി തന്റെ മുടി ദാനം ചെയ്ത വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. Not All Heroes Wear Capes…But mine did എന്ന കാപ്ഷനോടെ മകൻ ഒരു സലൂണിൽ മുടി മുറിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മാധുരി ദീക്ഷിത്. ദേശീയ കാൻസർ ബോധവത്ക്കരണദിനമായിരുന്നു നവംബർ ഏഴ്. ഇതിനോട് അനുബന്ധിച്ചായിരുന്നു റയാൻ മുടി ദാനം ചെയ്തത്.
മുടിക്ക് ആവശ്യത്തിന് നീളമുണ്ടാകാൻ രണ്ട് വർഷമായി റയാൻ മുടി നീട്ടി വളർത്തുകയാണ്. കാൻസർ രോഗികളുടെ മുടി കീമോതെറാപ്പിക്ക് ശേഷം നഷ്ടപ്പെടുന്നതിൽ റയാന് വിഷമമുണ്ടായിരുന്നു. അങ്ങനെയാണ് മകൻ കാൻസർ സൊസൈറ്റിക്ക് മുടി ദാനം ചെയ്യാൻ തീരുമാനിച്ചതെന്ന് മാധുരി ദീക്ഷിത് പറഞ്ഞു.
നിരവധി പേരാണ് റയാനെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റ് നൽകിയത്. വളരെ മനോഹരമായ ഒരു ചിന്ത…അവനെ അനുഗ്രഹിക്കൂ എന്നാണ് റയാൻ മുടി മുറിച്ച് നൽകുന്ന വീഡിയോയ്ക്ക് ശിൽപ ഷെട്ടി കമന്റ് ചെയ്തത്. How extremely sensitive and kind’ എന്നായിരുന്നു സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ കമന്റ്.