ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് ലോകകപ്പില്‍ നിന്ന് പുറത്ത്. തിങ്കളാഴ്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. (jason roy world cup)
ശനിയാഴ്ച നടന്ന മത്സരത്തിനിടെ റണ്ണിനായി ഒടുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. വേദനകൊണ്ട് പുളഞ്ഞ് മൈതാനത്തു കിടന്ന റോയി മുടന്തിയാണ് പുറത്തേക്ക് പോയത്.
ട്വന്റി-20 ലോകകപ്പിലെ ഇനിയുള്ള മത്സരം അദ്ദേഹത്തിന് നഷ്ടമാകും. താരത്തിനു പകരം ജെയിംസ് വിൻസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോപ്പ് ഓർഡറിൽ ജോസ് ബട്ട്‌ലർക്കൊപ്പം ഗംഭീര പ്രകടനങ്ങൾ നടത്തിയ റോയ് പുറത്തുപോകുന്നത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ്. നേരത്തെ, മികച്ച ഫോമിൽ കളിച്ചിരുന്ന പേസർ തൈമൽ മിൽസും സാം കറനും പരുക്കേറ്റ് പുറത്തായിരുന്നു.
ലോകകപ്പിലെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 123 റണ്‍സ് നേടി റോയ് ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിലെ പ്രധാന താരമാണ്.
ബുധനാഴ്ച ന്യൂസിലൻഡുമായി ആദ്യ സെമിഫൈനലിൽ ഇംഗ്ലണ്ട് ഏറ്റുമുട്ടും.