തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴിസിൽ 2021-2022 അധ്യയന വർഷത്തെ എം.ടെക് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ബി.ടെക് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോൺടക്ട് സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം 10ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ എത്തണം. വിശദവിവരങ്ങൾക്ക്: 0471-2515508, 9447411568.