മലയാളക്കര കണ്ട എക്കാലത്തെയും മികച്ച പ്രണയ ചിത്രം ‘എന്ന് നിന്റെ മൊയ്തീൻ’ ന്റെ സംവിധായകൻ ആർ.എസ് വിമൽ ആദ്യമായി നിർമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ സണ്ണി വെയ്ൻ, വേദിക, വിജയ് ബാബു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആർ.എസ് വിമലും കൃഷണ പൂജപ്പുരയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആർ.എസ്. വിമലിന്റെ എന്ന് നിന്റെ മൊയ്തീൻ പോലെ തന്നെ ഈ ചിത്രവും വ്യത്യസ്തമായ പ്രണയ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. പ്രണയത്തിനൊപ്പം പാരിസ്ഥിതിക വിഷയങ്ങളും സിനിമയിൽ ചർച്ചയാകും.
വിഎഫ്എക്‌സിന് അതീവ പ്രാധാന്യമുള്ള സിനിമയുടെ ചിത്രീകരണം 90 ശതമാനാവും പൂർത്തിയായി. ക്ളൈമാക്സ് കൂടി ചിത്രീകരിക്കുന്നതോടെ ചിത്രീകരണം പൂർത്തിയാകും. തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൂടി പൂർത്തീകരിച്ച് ചിത്രം വൈകാതെ പ്രദർശനത്തിന് എത്തും.
വമ്പൻ ബജറ്റിൽ തയ്യാറാകുന്ന ചിത്രം ആർ.എസ് വിമൽ ഫിലിംസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. അനിൽ നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ആർട്ട് – ഗോകുൽദാസ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.