തിരുവനന്തപുരം: 2020ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളുടെ വിതരണം ഇന്ന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.
പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടെലിവിഷന്‍ അവാര്‍ഡ് ബുക്കിൻ്റെ പ്രകാശനം ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനിലിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. കഥാ വിഭാഗം ജൂറി ചെയര്‍മാന്‍ ആര്‍ ശരത്, കഥേതര വിഭാഗം ജൂറി ചെയര്‍മാന്‍ സഞ്ജു സുരേന്ദ്രന്‍, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ ഡോ.കെ ഗോപിനാഥന്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.
മേയര്‍ ആര്യാ രാജേന്ദ്രന്‍, അഡ്വ.വി കെ പ്രശാന്ത് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി സുരേഷ് കുമാര്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, നടനും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ പ്രേംകുമാര്‍, അക്കാദമി സെക്രട്ടറി സി അജോയ് എന്നിവര്‍ പങ്കെടുക്കും. അവാര്‍ഡ് വിതരണത്തിനുശേഷം 7 മണിക്ക് ഹരീഷ് ശിവരാമകൃഷ്ണന്‍ നയിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കും.