മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ (English Premier League) മാഞ്ചെസ്റ്റർ ഡെർബിയിൽ സിറ്റിയ്ക്ക് വിജയം. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചെസ്റ്റര്‍ സിറ്റി തകര്‍ത്തത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്താന്‍ പെപ് ഗാര്‍ഡിയോളയ്ക്കും സംഘത്തിനും സാധിച്ചു. (Manchester Derby)
സിറ്റിയ്ക്ക് വേണ്ടി ബെര്‍ണാഡോ സില്‍വ ഗോളടിച്ചപ്പോള്‍ എറിക്ക് ബെയ്‌ലി വഴങ്ങിയ സെല്‍ഫ് ഗോളും ടീമിന് തുണയായി.
എറിക് ബെയ്‌ലിയുടെ ഓൺഗോൾ സിറ്റിയ്ക്ക് ഏഴാം മിനുട്ടിൽ തന്നെ ലീഡ് നൽകി. തുടർന്ന് ആദ്യ പകുതി അവസാനിക്കാനിരിക്കെ 45ാം മിനുട്ടിൽ ബെർണാഡോ സിൽവ സിറ്റിയുടെ ലീഡ് രണ്ടിലെത്തിച്ചു. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയടക്കമുള്ള യുണൈറ്റഡ് നിര കിണഞ്ഞു പരിശ്രമിച്ചെങ്കിലും സിറ്റിയുടെ ഗോൾവല കുലുക്കാനായില്ല.
Manchester City completed 753 passes vs Manchester United – the most any team has completed in a Premier League match against United since the 2003/04 season (Opta era).
City have won eight away PL matches at OT, more than any other side in PL history. pic.twitter.com/rC1KsQYiC8
— .. (@ElijahKyama) November 6, 2021
4-3-3 എന്ന ഫോർമാറ്റൽ സിറ്റി ഇറങ്ങിയപ്പോൾ റൊണാൾഡോയെയും ഗ്രീൻവുഡിനെയും സ്‌ട്രൈക്കാർമാരാക്കി 3-5-2 എന്ന രീതിയിലായിരുന്നു യുണൈറ്റഡിന്റെ ലൈനപ്പ്. 68 ശതമാനം സമയവും സിറ്റി ബോൾ കൈവശം വെച്ചപ്പോൾ യുണൈറ്റഡിന് 32 ശതമാനം സമയം മാത്രമാണ് കളിയുടെ നിയന്ത്രണമുണ്ടായിരുന്നത്. സിറ്റി ആകെ 16 ഷോട്ടുകളുതിർത്തപ്പോൾ യൂണൈറ്റഡിന്റേത് അഞ്ചിലൊതുങ്ങി. യൂണൈറ്റഡിന്റെ ആകെ ഒരു ഷോട്ട് മാത്രം ലക്ഷ്യത്തിലെത്തിയപ്പോൾ സിറ്റിയുടെ അഞ്ചു ഷോട്ടുകൾ ലക്ഷ്യത്തിലെത്തി.
ഈ വിജയത്തോടെ സിറ്റി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 11 മത്സരങ്ങളില്‍ നിന്ന് 23 പോയന്റാണ് സിറ്റിയ്ക്കുള്ളത്. മറുവശത്ത് യുണൈറ്റഡ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്ന് 17 പോയന്റാണ് ചുവന്ന ചെകുത്താന്മാരുടെ സമ്പാദ്യം. നാലുമത്സരങ്ങളിലാണ് ടീം പരാജയപ്പെട്ടത്.