ദുബായ്: ട്വന്റി-20 ലോകകപ്പ് സൂപ്പർ-12ൽ ഓസ്‌ട്രേലിയക്കെതിരേ ടോസ് നഷ്ടപ്പെട്ട വെസ്റ്റിൻഡീസ് ബാറ്റിങ് തുടങ്ങി. ഒരു മാറ്റവുമായാണ് ടീം കളിക്കുന്നത്. രവി രാംപോളിന് പകരം ഹെയ്ഡൻ വാൽഷ് ടീമിൽ ഇടം നേടി.
അതേസമയം ഓസ്‌ട്രേലിയക്ക് ഇത് നിർണായക പോരാട്ടമാണ്. സെമി ഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഓസ്‌ട്രേലിയക്ക് ഈ മത്സരം വിജയിക്കണം. ഗ്രൂപ്പ് ഒന്നിൽ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും ഒരേ പോയിന്റാണ്. ഈ ഗ്രൂപ്പിൽ നിന്ന് നേരത്തെ ഇംഗ്ലണ്ട് സെമിയിലെത്തിയിട്ടുണ്ട്.
ലോകകപ്പിൽ നിന്ന നേരത്തെ പുറത്തായ വെസ്റ്റിൻഡീസിന്റെ അവസാന മത്സരമാണിത്. ഈ മത്സരത്തോടെ ഡ്വെയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കും.