റിയോഡി ജനീറ: ബ്രസീലിയൻ യുവഗായിക മരീലിയ മെന്തോൻസ വിമാനാപകടത്തിൽ മരിച്ചു. ഇരുപത്താറുകാരിയായ മരീലിയ മെന്തോൻസയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ലാറ്റിൻ ഗ്രാമി അവാർഡ് ജേത്രി കൂടിയാണ് മരീലിയ. വെള്ളിയാഴ്ചയായിരുന്നു അപകടമെന്ന് മരീലിയയുടെ മരണവാർത്ത സ്ഥിരീകരിച്ചു കൊണ്ട് അധികൃതർ വ്യക്തമാക്കി. അപകടത്തിൽ പെട്ട ചെറുവിമാനത്തിൽ ഒപ്പമുണ്ടായിരുന്ന മരീലിയയുടെ പ്രോഗാം പ്രൊഡ്യൂസർ കൂടിയായ അമ്മാവനും രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചതായാണ് പ്രാഥമിക വിവരം.
ബ്രസീലിന്റെ തനത് സംഗീതരൂപമായ മ്യൂസിക സെർതനേഷോയുടെ ആധുനികകാല പ്രചാരകയായിരുന്നു മരീലിയ. ബ്രസീലിയൻ നഗരമായ കാരതിങ്കയിൽ വെള്ളിയാഴ്ച നടക്കാനിരുന്ന സംഗീതപരിപാടിക്കായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പവർ ആന്റിനയുമായി വിമാനം കൂട്ടിയിടിച്ചിട്ടുണ്ടാവാമെന്ന് കരുതുന്നതായി പ്രാദേശിക പോലീസ് മേധാവി ഇവാൻ ലോപസ് സൂചിപ്പിച്ചു. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളിലാണ് വിമാനത്തിന്റെ തകർന്നുവീണ ഭാഗങ്ങൾ കണ്ടെത്തിയത്.
2019 ൽ ലാറ്റിൻ ഗ്രാമി അവാർഡ് നേടിയ മരീലിയ മെന്തോൻസയ്ക്ക് ബ്രസീലിലും മറ്റു രാജ്യങ്ങളിലും വൻ ആരാധകവൃന്ദമുണ്ട്. യൂട്യൂബിൽ രണ്ട് കോടി ഫോളേവേഴ്‌സുള്ള മരീലിയയ്ക്ക് സ്‌പോട്ടിഫൈയിൽ എൺപത് ലക്ഷം ശ്രോതാക്കളാണുള്ളത്. മരീലിയയുടെ ഗാനങ്ങളെല്ലാം തന്നെ വൻ ഹിറ്റുകളാണ്. മിനാസ് ഗെരെയ്‌സിലേക്കുള്ള യാത്രയിൽ ഏറെ ആവേശത്തിലായിരുന്ന മരീലിയ അപകടത്തിന് മണിക്കൂറുകൾക്ക് മുമ്പ് വിമാനത്തിൽ നിന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കു വെക്കുകയും ചെയ്തിരുന്നു.
Brazilian singer and Latin #Grammy winner #MariliaMendonca has died in an #airplane #crash.#Brazil #Brazilian #MariliaMendoncarip pic.twitter.com/dLMR7RZLJG
— 𝐁𝐡𝐚𝐛𝐚𝐧𝐢 𝐒𝐚𝐧𝐤𝐚𝐫 𝐉𝐞𝐧𝐚 (@Bhabanisankar02) November 6, 2021
Brazilian singer and Latin #Grammy winner #MariliaMendonca has died in an #airplane #crash.#Brazil #Brazilian #MariliaMendoncarip pic.twitter.com/dLMR7RZLJG
— 𝐁𝐡𝐚𝐛𝐚𝐧𝐢 𝐒𝐚𝐧𝐤𝐚𝐫 𝐉𝐞𝐧𝐚 (@Bhabanisankar02) November 6, 2021