ദുബായ്: ട്വന്റി 20 ലോകകപ്പിലെ സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തിലൂടെ പുതിയ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ എന്ന റെക്കോഡാണ് ബുംറ സ്വന്തം പേരിലാക്കിയത്.
ലോകകപ്പില്‍ ഇന്ന് സ്കോട്ട്‌ലാന്‍ഡിനെതിരായ മത്സരത്തിലാണ് ബുമ്ര ഊ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ബുമ്ര രണ്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. സ്കോട്ട്‌ലാന്‍ഡിന്റെ അവസാന ബാറ്റ്സ്മാന്‍ ആയിരുന്ന മാര്‍ക്ക് വാട്ടിനെ പുറത്താക്കിയതോടെയാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ തലപ്പത്ത് ബുമ്ര എത്തിയത്.
What a bowler 🙌
Jasprit Bumrah is now India’s leading wicket-taker in Men’s T20Is 👏#T20WorldCup | #INDvSCO | https://t.co/nlqBbYrz37 pic.twitter.com/9brrQNZXXa
— T20 World Cup (@T20WorldCup) November 5, 2021
ഇതോടെ യൂസ്‌വേന്ദ്ര ചാഹലിന്റെ പേരിലുള്ള റെക്കോഡ് ബുമ്ര മറികടന്നു. 63 വിക്കറ്റുകളോടെ യൂസ്‌വേന്ദ്ര ചാഹലായിരുന്നു ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ടി ട്വന്റി വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളര്‍.
54 മത്സരങ്ങളില്‍ നിന്ന് 64 വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്. 55 വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിനാണ് പട്ടികയില്‍ മൂന്നാമത്. ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
അന്താരാഷ്ട്ര ടി ട്വന്റി മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകളും ബുമ്രയുടെ പേരിലാണ് ഉള്ളത്. എട്ട് മെയ്ഡന്‍ ഓവറുകളാണ് ബുമ്ര ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എറിഞ്ഞിട്ടുള്ളത്. ആറ് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞിട്ടുള്ള ശ്രീലങ്കന്‍ താരം നുവാന്‍ കുലശേഖരയാണ് രണ്ടാം സ്ഥാനത്ത്.
2016-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ബുംറ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20 യില്‍ അരങ്ങേറ്റം കുറിച്ചത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe