പനാജി: രണ്ടാമത്തെ സൗഹൃദമത്സരത്തിലും വിജയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ചെന്നെയിൻ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. കേരളത്തിനായി പ്യൂട്ടിയയും വിദേശതാരം അഡ്രിയൻ ലൂനയും ലക്ഷ്യം കണ്ടു.
മുപ്പതാം മിനിറ്റിൽ ചെന്നൈയാണ് ആദ്യം ലക്ഷ്യം കണ്ടത്. കോമാന്റെ കോർണർ കിക്കിൽ തല വച്ച് സലാമാണ് ഗോൾ കണ്ടെത്തിയത്. എന്നാൽ മൂന്നു മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ലോങ് റേഞ്ചറിൽ നിന്ന മധ്യനിര താരം പ്യൂട്ടിയ കേരളത്തിനായി ലക്ഷ്യം കണ്ടു. ആദ്യ പകുതി അവസാനിക്കുമ്പോൾ 1-1 എന്ന നിലയിലായിരുന്നു സ്കോർ. ചെന്നൈയുടെ ഗ്രൌണ്ടിലായിരുന്നു മത്സരം.
രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ സഹൽ തുടക്കത്തിൽ തന്നെ കളിയിൽ സ്വാധീനമുണ്ടാക്കി. സഹലിന്റെ പാസിൽ നിന്നാണ് ലൂന ലക്ഷ്യം കണ്ടത്. മധ്യനിരയില്‍ ആദ്യമായാണ് ഇരുവരും ഒന്നിച്ച് കളത്തിലിറങ്ങിയത്.
ആദ്യ സൗഹൃദ മത്സരത്തിൽ ഒഡിഷ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe