നവാഗതനായ ചിദംബരത്തിന്റെ (Chidambaram) സംവിധാനത്തിലുള്ള ചിത്രമാണ് ജാൻ. എ. മൻ. (JANEMAN) തിയറ്ററുകളിൽ വീണ്ടും ചിരിനിറക്കുന്ന ചിത്രമായിരിക്കും എന്നാണ് ജാൻ. എ. മൻ പ്രതീക്ഷിക്കപ്പെടുന്നത്. കൊവിഡ് കാരണം ആയിരുന്നു ചിത്രത്തിന്റെ റിലീസ് നീണ്ടത്. ജാൻ. എ. മൻ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപോൾ.
തിയറ്റുകളിൽ അടുത്ത 19ന് ചിത്രം റിലീസ് ചെയ്യും. ജീവിതത്തിൽ ഒരു ട്വിസ്റ്റ് പോലുമില്ലാത്തവനാണ് നമ്മുടെ കഥാനായകൻ’ എന്ന് പറഞ്ഞ് ടീസർ എത്തിയ ജാൻ. എ. മൻ തിയറ്ററുകളിൽ ചിരിപ്പിക്കുന്ന ഒന്നായിരിക്കും എന്ന് നടൻ ഗണപതിയുടെ സഹോദനുമായ സംവിധായകൻ ചിദംബരം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു. ജയരാജിന്റെ അസിസ്റ്റന്റ് ആയി സിനിമ ലോകത്ത് എത്തിയ ചിദംബരം ഛായാഗ്രാഹകനെന്ന നിലയിലും മികവ് കാട്ടിയാണ് സംവിധായകനാകുന്നത്. . മുഴുനീള കഥാപാത്രമായി ഡോക്ടറായിട്ട് ഗണപതി അഭിനയിക്കുന്നു. ബാലു വർഗീസ് ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ് ചെയ്യുന്നത്. സിദ്ധാർഥ് ആദ്യമായിട്ടാണ് ഒരു കോമഡി റോൾ ചെയ്യുന്നത്. പയ്യൻമാരുടെ കൂടെ പിടിച്ചുനിൽക്കുന്ന കഥാപാത്രമാണ് ലാലിന്റേത് എന്നും ചിദംബരം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. കാനഡയിൽ നഴ്‍സ് ആയി ജോലി ചെയ്യുന്ന കഥാപാത്രമാണ് ബേസിൽ ജോസഫിന്റേത്.
ഒടിടിയിലല്ല തിയറ്ററുകളിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും ചിദംബരം നേരത്തെ വ്യക്തമാക്കിയിരുന്നു. ആൾക്കാർ ഒരുമിച്ചിരുന്നു ചിരിക്കണം. ഒറ്റയ്‍ക്കിരുന്നു കാണുമ്പോൾ ചിരിക്കണമെന്നില്ല. ഒരുമിച്ചിരുന്നു കാണുമ്പോൾ ഒരാൾ ചിരിക്കുമ്പോൾ അടുത്തയാളും ചിരിക്കും. അങ്ങനെ ചിരി പടരുകയാണ് വേണ്ടത്. കോമഡി സിനിമയുടെ സൈക്കോളജി തന്നെ അങ്ങനെയാണല്ലോ. സുഹൃത്തുക്കളൊക്കെ ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണ് ഇത് എന്നും ചിദംബരം പറഞ്ഞിരുന്നു.
ഗണപതിയും സപ്‍നേഷ് വാരച്ചാലും ചിദംബരവും ചേർന്നാണ് ജാൻ. എ. മൻ തിരക്കഥയെഴുതിയത്. തനു ബാലക്, രാജീവ് രവി തുടങ്ങിയവർക്ക് ഒപ്പമൊക്കെ ഛായാഗ്രാഹകനെന്ന നിലയിലും പ്രവർത്തിച്ച ചിദംബരം ആദ്യമായി സംവിധായകനാകുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. ജാൻ. എ. മൻ’ ഉറുദുവാക്ക് തന്നെയാണ് സിനിമയുടെ പേരിന് ഉപയോഗിച്ചിരിക്കുന്നത്. തിയറ്ററുകളിൽ ആഘോഷിക്കാനുള്ള ഒരു ചിത്രം തന്നെയാകും ജാൻ. എ. മൻ. എന്നാണ് ടീസർ മുതലുള്ള കാര്യങ്ങളിൽ നിന്നുള്ള വിലയിരുത്തൽ.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe