ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നമീബിയയെ 52 റൺസിന് തകര്‍ത്ത് ന്യൂസീലന്‍ഡ്. 164 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് 111 റൺസെടുക്കാനെ ആയുള്ളൂ. ജയത്തോടെ ന്യൂസീലൻഡ് സെമിയിലേക്ക് ഒരു പടി കൂടി കടന്നു.
നമീബിയക്കു വേണ്ടി സ്റ്റെഫാൻ ബാർഡും മൈക്കിൾ വാൻ ലിങ്ഗനും മികച്ച തുടക്കം നൽകിയിരുന്നു. ഇരുവരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. മൈക്കിൾ വാൻ ലിങ്ഗൻ 25 റൺസും സ്റ്റെഫാൻ ബാർഡ് 21 റൺസും നേടി. 23 റൺസ് കൂട്ടിച്ചേർത്ത സെൻ ഗ്രീനും 16 റൺസ് നേടിയ ഡേവിഡ് വിയസെയും പ്രതീക്ഷ പകർന്നെങ്കിലും ഇരുവരും ഗ്രൗണ്ട് വിട്ടതോടെ നമീബിയ തോൽവി സമ്മതിച്ചു. പിന്നാലെ എത്തിയവരെല്ലാം നിരാശരാക്കി.
ന്യൂസീലന്‍ഡിനായി ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍, ജിമ്മി നീഷാം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിട്ട കിവീസിനെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജിമ്മി നീഷാം-ഗ്ലെന്‍ ഫിലിപ്‌സ് സഖ്യമാണ് മികച്ച സ്‌കോറിലെത്തിച്ചത്. ഇരുവരും 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
നിഷാം 23 പന്തുകളിൽ നിന്ന് 35 റൺസെടുത്തും ഫിലിപ്സ് 21 പന്തുകളിൽ നിന്ന് 39 റൺസ് നേടിയും പുറത്താവാതെ നിന്നു. വില്യംസൺ 28 ഉം ഡാരിയൽ മിച്ചൽ 19 ഉം ഗുപ്റ്റിൽ 18 ഉം കോൺവെ 17 ഉം റൺസും നേടി.
നമീബിയയ്ക്ക് വേണ്ടി ഇറാസ്മസ്, വിയേസി സ്‌കോൾട്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
Content Highlights: India vs Scotland ICC T20 World Cup 2021 Super 12 Match