ദുബായ്: ടി2 ലോകകപ്പിൽ (T20 World Cup) ബംഗ്ലാദേശിനെതിരായ മത്സത്തിൽ ഓസ്‌ട്രേലിയക്ക് 74 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് ആഡം സാംപയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നിൽ തകർന്നുവീഴുകയായിരുന്നു. 19 റൺസെടുത്ത ഷമീം ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.
ഷമീമിന് പുറമെ മുഹമ്മദ് നയിം (17), മഹ്മുദുള്ള (16) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാൻമാർ. ലിറ്റൺ ദാസ് (0), സൗമ്യ സർക്കാർ (5), മുഷ്ഫിഖുർ റഹീം (1), അഫീഫ് ഹുസൈൻ (0), മഹേദി ഹസൻ (0), മുസ്തഫിസുർ റഹ്മാൻ (4), ഷൊറിഫുൽ ഇസ്ലാം (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ടസ്‌കിൻ അഹമ്മദ് (6) പുറത്താവാതെ നിന്നു.
സാംപയ്ക്ക് പുറമെ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗ്ലെൻ മാക്‌സവെല്ലിന് ഒരു വിക്കറ്റുണ്ട്. നേരത്തെ, ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ടൂർണമെന്റിൽ നിന്ന് പുറത്തായ ടീമാണ് ബംഗ്ലാദേശ്. ഓസ്ട്രേലിയക്കാവട്ടെ ഇന്ന് ജയിച്ചാൽ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാം. ദക്ഷിണാഫ്രിക്കയോടാണ് ഓസ്ട്രേലിയക്ക് മത്സരിക്കേണ്ടത്.
ഒരു മാറ്റവുമായിട്ടാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. അഷ്ടൺ അഗറിന് പകരം മിച്ചൽ മാർഷ് ടീമിലെത്തി. ബംഗ്ലാദേശും ഒരു മാറ്റം വരുത്തി. മുസ്തഫിസുർ റഹ്മാൻ തിരിച്ചെത്തിയപ്പോൾ നസും പുറത്തായി.
ഓസ്ട്രേലിയ: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, മാർകസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആഡം സാംപ, ജോഷ് ഹേസൽവുഡ്.
ബംഗ്ലാദേശ്: മുഹമ്മദ് നയിം, ലിറ്റൺ ദാസ്, സൗമ്യ സർക്കാർ, മുഷ്ഫിഖുർ റഹീം, മഹ്മുദുള്ള, അഫീഫ് ഹുസൈൻ, ഷമീം ഹുസൈൻ, മഹേദി ഹസൻ, ടസ്‌കിൻ അഹമ്മദ്, ഷൊറിഫുൾ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe