ഐസിസി ടി-20 ബാറ്റർമാരുടെ റാങ്കിംഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം വീണ്ടും ഒന്നാമത് (t20 ranking babar azam). ഇംഗ്ലണ്ട് താരം ഡേവിഡ് മലാനെ മറികടന്നാണ് അസം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
834 ആണ് അസമിന്‍റെ റേറ്റിംഗ്. മലാന് 798 റേറ്റിംഗുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി അഞ്ചാം സ്ഥാനത്താണുള്ളത്. ലോകേഷ് രാഹുൽ എട്ടാം സ്ഥാനത്തുണ്ട്.
ടി-20 ലോകകപ്പിലെ പ്രകടനങ്ങളോടെ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ എന്നിവരൊക്കെ റാങ്കിംഗിൽ നേട്ടമുണ്ടാക്കി. 733 റേറ്റിംഗുമായി ഫിഞ്ച് നാലാം സ്ഥാനത്തേക്കും 731 റേറ്റിംഗുമായി റിസ്‌വാൻ നാലാം സ്ഥാനത്തേക്കും ഉയർന്നു. കോലിക്ക് 714 റേറ്റിംഗ് ആണ് ഉള്ളത്.
ബൗളർമാരിൽ ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രൈസ് ഷംസിയെ പിന്തള്ളിയാണ് 776 റേറ്റിംഗോടെ ഹസരങ്ക ഒന്നാമത് എത്തിയത്. കരിയറിൽ ആദ്യമായാണ് ഹസരങ്ക ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 770 റേറ്റിംഗുള്ള ഷംസി രണ്ടാമതുണ്ട്. ഇംഗ്ലണ്ടിൻ്റെ ആദിൽ റഷീദ് (730), അഫ്ഗാനിസ്ഥാൻ താരങ്ങളായ റാഷിദ് ഖാൻ (723), മുജീബ് റഹ്മാൻ (703) എന്നിവരാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.
ഓൾറൗണ്ടർമാരിൽ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ഒന്നാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസനെയാണ് നബി പിന്തള്ളിയത്. നമീബിയയുടെ ജെജെ സ്മിറ്റ്, ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക, ഒമാൻ്റെ സീഷൻ മഖ്സൂദ് എന്നിവർ യഥാക്രമം മൂന്ന് മുതൽ അഞ്ച് സ്ഥാനങ്ങളിലുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe