ദുബായ്: ട്വന്റി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയായി പേസ് ബൗളര്‍ ടൈമല്‍ മില്‍സിന്റെ പരിക്ക്. താരത്തിന് ലോകകപ്പില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. റിസർവ് നിരയിലുണ്ടായിരുന്ന റീസ് ടോപ്‌ലെയെ മിൽസിനു പകരക്കാരനായി ഉൾപ്പെടുത്തി.(Injured Tymal Mills out)
Gutting news 🙁
We are all with you, T!#T20WorldCup | @TMills15
— England Cricket (@englandcricket) November 3, 2021
ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ 12-ലെ മത്സരത്തിനിടെ ടൈമല്‍ മില്‍സിന്റെ വലതു തുടയ്ക്ക് പരിക്കേറ്റിരുന്നു. മത്സരത്തില്‍ 1.3 ഓവര്‍ മാത്രം എറിഞ്ഞ മില്‍സ് ബൗള്‍ ചെയ്യാനാകാതെ ഗ്രൗണ്ട് വിടുകയായിരുന്നു. നാല് മത്സരങ്ങളാണ് ലോകകപ്പിൽ മിൽസ് കളിച്ചത്. ഏഴ് വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.
മുമ്പ് പലതവണ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ മില്‍സ് ലോകകപ്പിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.
കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ 26 റൺസിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെ അപരാജിത സെഞ്ചുറി മികിവിൽ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തപ്പോൾ ശ്രീലങ്കയുടെ മറുപടി 19 ഓവറിൽ 137 റൺസിലൊതുങ്ങി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe