അബുദാബി: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ- അഫ്ഗാനിസ്താന് മത്സരത്തില്‍ തകര്‍ത്തടിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. ഈ ലോകകപ്പില്‍ ഇതുവരെ ഒരു ടീം നേടിയ ഉയര്‍ന്ന സ്കോറാണിത്.
അര്‍ദ്ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മയും കെ.എല്‍ രാഹുലുമാണ് ഇന്ത്യയ്ക്കായി മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.
47 പന്തില്‍ നിന്ന് മൂന്ന് സിക്സും എട്ടു ഫോറുമടക്കം 74 റണ്‍സെടുത്ത രോഹിത്തിനെ കരീം ജന്നത്താണ് പുറത്താക്കിയത്. പിന്നാലെ 17-ാം ഓവറില്‍ രാഹുലും മടങ്ങി. 48 പന്തില്‍ നിന്ന് രണ്ടു സിക്സും ആറു ഫോറുമടക്കം 69 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ 200 കടന്നു. ഋഷഭ് 13 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്തു. 13 പന്തുകള്‍ നേരിട്ട പാണ്ഡ്യ 35 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്താന് ക്യാപ്റ്റന്‍ മുഹമ്മദ് നബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe