അബുദാബി: ട്വന്റി 20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്താന് മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു.
ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവ് തിരിച്ചെത്തിയപ്പോള്‍ ഇഷാന് കിഷന് പുറത്തായി. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ആര്. അശ്വിന് ടീമില്‍ ഇടംനേടി.
ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയമേറ്റു വാങ്ങുകയായിരുന്നു.. അഫ്ഗാനിസ്താന് രണ്ട് ജയങ്ങളാണ് ഉള്ളത്. സ്കോട്ട്ലന്‍ഡിനെ 130 റണ്‍സിനും നമീബിയയെ 62 റണ്‍സിനും അഫ്ഗാന് തോല്‍പ്പിച്ചു. പാകിസ്താനോട് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇന്നത്തെ കളി തോറ്റാല്‍ ഇന്ത്യ സെമി കാണില്ലെന്ന് ഉറപ്പാകും. സെമി ഫൈനലിന് നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യയ്ക്ക് ഇന്ന് വലിയ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe