ഉലകനായകൻ കമൽഹാസന് (Kamal Haasan birthday) ജന്മദിനത്തിന് ഇനിയും ഒരാഴ്‍ചയ്‍ക്കടുത്തുണ്ട്. നവംബർ ഏഴിനാണ് ജന്മദിനം എങ്കിലും ആരാധകർ ആഘോഷം തുടങ്ങിയിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിൽ കമൽഹാസന് ജന്മദിന ആശംസകളുമായി ഫോട്ടോകൾ ഷെയർ ചെയ്യപെടുന്നു. കമൽഹാസൻ നായകനാകുന്ന പുതിയ ചിത്രമായ വിക്രത്തിന്റെ (Vikram) പ്രവർത്തകരും കേക്ക് മുറിച്ച് ആഘോഷം തുടങ്ങിയിരിക്കുകയാണ്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രമായ വിക്രത്തിന്റെ സെറ്റിലാണ് വലിയ ആഘോഷം നടന്നത്. മലയാളി താരം ഫഹദ് ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കേക്ക് മുറിച്ചത്. കമൽഹാസന് ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ് വിക്രം. കമൽ ഹാസൻറെ കഴിഞ്ഞ ജന്മ ദിനത്തിലായിരുന്നു ‘വിക്ര’ത്തിൻറെ ടൈറ്റിൽ പ്രഖ്യാപനം.
രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിൽ കമൽഹാസൻ തന്നെയാണ് വിക്രത്തിൻറെ നിർമ്മാണം.
കാളിദാസ് ജയറാമും നരേനും ചിത്രത്തിൽ അഭിനയിക്കുന്നു. വിജയ് നായകനായ ‘മാസ്റ്ററി’നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിൻറെയും ഛായാഗ്രാഹകനായ സത്യൻ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകൾ വന്നതിനാൽ പിന്മാറുകയായിരുന്നു. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിൻ രാജ്. സംഘട്ടന സംവിധാനം അൻപറിവ്. നൃത്തസംവിധാനം ദിനേശ്. പിആർഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണൻ ഗൺപത്. 2022ൽ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















