തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ അടച്ചു. 1,5,6 ഷട്ടറുകളാണ് അടച്ചത്. 2,3,4 ഷട്ടറുകൾ 50 സെന്റിമീറ്റർ വീതമാണ് നിലവിൽ ഉയർത്തിയിട്ടുള്ളത്. ജലനിരപ്പ് കുറഞ്ഞതോടെയാണ് മൂന്ന് ഷട്ടറുകൾ അടച്ചത്. അതേ സമയം സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഉപസമിതി ഡാം സന്ദർശിച്ചു.
ഉച്ചക്ക് ശേഷം ഉപസമിതി യോഗം ചേർന്ന് കാര്യങ്ങൾ അവലോകനം ചെയ്യും. കേന്ദ്ര ജലക്കമ്മിഷൻ എക്സികൂട്ടീവ് എഞ്ചിനീയർ ശരവണ കുമാർ അധ്യക്ഷനായ സമിതിയിൽ ജലവിഭവ വകുപ്പിലെ എൻ എസ് പ്രസീദ്, ഹരികുമാർ എന്നിവർ കേരളത്തിൻ്റെ പ്രതിനിധികളും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കുമാർ എന്നിവർ തമിഴ്നാട് പ്രതിനിധികളുമാണ്.
സ്പിൽവേ വഴി വെള്ളം തുറന്നു വിട്ടതിനൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പ് കുറയുന്നുണ്ട്. ബാക്കിയുള്ള സ്പിൽവേ ഷട്ടറുകൾ അടക്കുന്ന കാര്യത്തിൽ ഇന്ന് വൈകിട്ടോടെ തീരുമാനമുണ്ടായേക്കും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















