തിരുവനന്തപുരം: കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല. കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്. കുടുംബകോടതിയിലുളള കേസില്‍ ഹൈക്കോടതിയുടെ സത്വര ഇടപെടല്‍ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.
കുഞ്ഞിനെ ദത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്. കേസില്‍ ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താമെന്ന് കുടുംബ കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോയെന്നു കണ്ടെത്തണമെന്നും തിരുവനന്തപുരം കുടുംബ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. താൻ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൈമാറിയതെന്നും കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നുമായിരുന്നു അനുപമയുടെ ആവശ്യം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത എന്നിവരടക്കം ആറു പേരെ എതിർ കക്ഷികളാക്കിയാണ് ഹർജി.
പോലീസും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഡാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹർജിയിലുണ്ട്. കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ നിയമ നടപടികൾ കീഴ് കോടതിയിൽ തുടരുന്നതിനിടെയാണ് ഹേബിയസ് കോർപ്പസ് ഹർജിയുമായി അനുപമ ഹൈക്കോടതിയിൽ എത്തിയത്. ഇതിനിടെ അനുപമയുടെ കുഞ്ഞിൻ്റെ ദത്ത് നടപടികള്‍ നിയമപരമെന്നു സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി വ്യക്തമാക്കി. ദത്ത് കൊടുത്തതു ആര്‍ക്കെന്ന് നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്നു പോലീസിന് നൽകിയ മറുപടിയിൽ പറയുന്നു. നടപടിക്രമങ്ങള്‍ പാലിച്ചെന്ന് സിഡബ്ള്യുസിയും പോലീസിന് റിപ്പോര്‍ട്ട് നല്‍കി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















