തിരുവനന്തപുരം; സംസ്ഥാനത്തെ ജലവിതരണ ശൃംഖലകൾ സമഗ്രമായി നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ശരാശരിപ്രകാരം പ്രതിദിനം ഒരാൾക്ക് 55 ലിറ്റർ ശുദ്ധ ജലമാണ് ഉറപ്പുവരുത്തേണ്ടത്. എന്നാൽ കേരളം 100 ലിറ്റർ ശുദ്ധ ജലം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും അതിനായി ജലവിതരണ ശൃംഖലകൾ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജലജീവൻ മിഷൻ നിർവ്വഹണ എജൻസികളുടെ പ്രവർത്തനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.ഗ്രാമങ്ങളിലെ 53 ലക്ഷത്തിലധികം ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കാനാണ് ജലജീവൻ മിഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതിനായി മികച്ച ജലസ്രോതസുകളിൽ നിന്നും ജലം കുറവുള്ള മേഖലകളിൽ എത്തിക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ആകെയുള്ള 2176 ജലസ്രോതസുകളിൽ 2151 ന്റെയും ഓഡിറ്റ് പൂർത്തിയാക്കിയിട്ടുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















