പത്തനംതിട്ട: മതസ്പർദ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ നമോ ടി വി (namo tv) ഉടമയും അവതാരകയും പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് കീഴടങ്ങിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് ആയിരുന്നു നമോ ടിവി എന്ന യൂട്യൂബ് ചാനൽ വഴി മതസ്പർദ്ധ വളർത്തുന്നതും അശ്ലീല പരാമർശമടക്കം വർഗീയ വിദ്വേഷം തുപ്പുന്ന വീഡിയോ ഇവർ അപ്‌ലോഡ് ചെയ്യുകയുണ്ടായത്.സംഭവം കടുത്ത വിവാദമായതോടെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കം പരാതിയുമായി രംഗത്തുവന്നിരുന്നു.ഇതിനെ പിന്നാലെയാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.
ഇതിന് പിന്നാലെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു. ഒളിവിലിരുന്നുകൊണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















