സ്റ്റാർ മാജിക്കിലെ എല്ലാ താരങ്ങളെയും പോലെ പ്രേക്ഷകർക്ക് ഒരുപാട് പ്രിയപ്പെട്ട താരമാണ് തങ്കു എന്ന തങ്കച്ചൻ വിതുര.
ജീവിതത്തിലെ പ്രാരാബ്ധത്തിന്റെ കാലങ്ങളിൽ വെറുതെ ഒരാളെ കൂടെ കൂട്ടാൻ തോന്നിയിട്ടില്ലെന്നായിരുന്നു ഇതുവരെയും വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ താരം പറഞ്ഞിരുന്ന മറുപടി.
തങ്കച്ചൻ ഇപ്പോൾ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് പ്രേക്ഷകർക്ക് ഇടയിലേക്ക് പുതുതായി എത്തിയിരിക്കുന്നത്.സ്റ്റാർ മാജിക് അവതാരക ആയ ലക്ഷ്മി നക്ഷത്ര തന്റെ യുട്യൂബ് ചാനലിലൂടെയാണ് തങ്കുവിന്റെ വിവാഹക്കാര്യം പുറത്ത് വിട്ടത്.
എപ്പോഴാണ് കല്യാണമെന്ന ലക്ഷ്മിയുടെ ചോദ്യത്തിന് അതൊക്കെ ഉണ്ടെന്നാണ് താരം ആദ്യം പറഞ്ഞിരുന്നത്.
സ്റ്റാർ മാജിക്കിലെ എല്ലാ താരങ്ങളെയും പോലെ പ്രേക്ഷകർക്ക് ഒരുപാട് പ്രിയപ്പെട്ട താരമാണ് തങ്കച്ചൻ വിതുര.
ചില സർപ്രൈസുകളൊക്കെ തങ്കു പ്ലാൻ ചെയ്തിട്ടുണ്ടെന്നും ആളാരാണെന്ന് തനിക്ക് അറിയാമെന്നും ഞാനത് പറയില്ലെന്നും ലക്ഷ്മി നക്ഷത്ര വിഡിയോയിൽ പറയുന്നുണ്ട്.ഒരു ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരിക്കും തങ്കുവിന്റേതെന്നും ലക്ഷ്മി പറഞ്ഞു. അത് തങ്കച്ചൻ സമ്മതിക്കുകയും ചെയ്തു.
കല്യാണം ഉടനെ കാണുമെന്നും, ആ സമയത്ത് ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ തന്നെ ലൈവ് ആയി നിങ്ങളിലേക്ക് എത്തിക്കുമെന്നും തങ്കച്ചൻ വ്യക്തമാക്കി.ചാനലിലെ പരിപാടിക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്ന വീഡിയോസും ഫോട്ടോസും ഒക്കെ തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.
കോമഡി സൂപ്പർ നൈറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് തങ്കു. നേരത്തെ സ്റ്റാർ മാജികിലെ മറ്റൊരു താരം അനുവിനെയും ചേർത്ത് തങ്കച്ചന്റെ പേര് പറഞ്ഞു കേട്ടിരുന്നു. എന്നാൽ, സത്യാവസ്ഥ താരങ്ങൾ തന്നെ തുറന്നു പറഞ്ഞിരുന്നു.
സഹതാരങ്ങളുടെ വീടുകളിൽ പോയി അവരുടെ ആഘോഷങ്ങളിൽ പങ്കെടുത്ത് അവർക്കൊപ്പം അടിച്ചുപൊളിക്കുന്ന ലക്ഷ്മി ആ വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവിലായിരുന്നു സ്റ്റാർ മാജിക്ക് താരവും മിമിക്രി അവതാരകനുമായ തങ്കച്ചൻ വിതുരയുടെ നാട്ടിൽ എത്തിയത്. പുഴക്കരയിൽ വെച്ച് താരം നടത്തിയ പാചക വീഡിയോയിലാണ് ആരാധകർ ആകാംഷയോടെ കാത്തിരുന്ന വിവരം ലക്ഷ്മി വെളിപ്പെടുത്തിയത്.
ഏതായാലും കാത്തിരുന്നത് പോലെ തങ്കുവിനൊരു പെണ്ണ് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചുള്ള കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. തങ്കുവിന്റെ കല്യാണക്കാര്യം പറഞ്ഞുള്ള വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















