തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയ കേസിൽ അന്വേഷണം വേണമെന്ന് കോടതി. കേസിൽ ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെ നടത്തുന്നത് പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോയെന്ന് കണ്ടെത്തണമെന്നും കുടുംബക്കോടതി നിർദേശിച്ചു. വഞ്ചിയൂർ കുടുംബകോടതിയാണ് ശിശുക്ഷേമ വകുപ്പിന് നിർദേശം നൽകിയത്. കുഞ്ഞിനെ കിട്ടിയ ശേഷം നൽകിയ പത്രപരസ്യം ഹാജരാക്കാൻ ശിശുക്ഷേമ സമിതിയോട് കോടതി ആവശ്യപ്പെട്ടു. കൂടാതെ കുട്ടിയെ ലഭിച്ചപ്പോൾ പോലീസ് നൽകിയ വിവരവും ഹാജരാക്കാനും കോടതി നിർദേശിച്ചു.
കേസിൽ സമയോചിതമായി ഇടപെട്ടതിന് സർക്കാരിനെ അഭിനന്ദിച്ച കോടതി ശിശുക്ഷേമ സമിതിയെ രൂക്ഷമായി വിമർശിച്ചു. കാലാവധി കഴിഞ്ഞ ലൈസൻസാണ് ശിശുക്ഷേമ സമിതി ഹാജരാക്കിയതെന്ന് പറഞ്ഞ കോടതി ദത്ത് ലൈസന്‍സ് പുതുക്കിയിട്ടുണ്ടോയെന്നും ആരാഞ്ഞു. കേസ് ഈ മാസം 20ന് പരിഗണിക്കും.
അതേസമയം കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ ഹൈക്കോടതിയെ സമീപിച്ചു. കുഞ്ഞിനെ വിട്ടുകിട്ടാൻ അനുപമ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. ആറുപേരെ എതിർകക്ഷികളാക്കിയാണ് അനുപമ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം പോലീസ് കമ്മിഷണർ, പേരൂർക്കട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ, അച്ഛനും അമ്മയും ഉൾപ്പെടെ ആറുപേരെ എതിർകക്ഷികളാക്കിയാണ് അനുപമ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















