കൊച്ചി: ഇന്ധന വിലവർധനക്കെതിരായി കോൺഗ്രസിൻറെ വഴിതടയൽ സമരത്തിനെതിരെ രോഷാകുലനായി നടൻ ജോജു ജോർജ്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോർജ് പ്രതികരിച്ചു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു. പ്രതിഷേധത്തിന് പിന്നാലെ കോൺഗ്രസ് സമരം അവസാനിപ്പിച്ചു.
അതിനാടകീയ രംഗങ്ങളാണ് കൊച്ചിയിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെ അരങ്ങേറിയത്. ഇന്ധനവിലയ്ക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിനെതിരെ നടൻ ജോജു ജോർജ് പരസ്യമായി പ്രതിഷേധിച്ചതോടെ വൻ സംഘർഷമാണ് അരങ്ങേറിയത്. ഗതാഗത കുറുക്കിൽപ്പെട്ട ജോജു ജോർജ് വാഹനത്തിൽ നിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകരോട് കയർത്തു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെ ജോജു ജോർജിൻറെ വാഹനത്തിൻറെ ചില്ല് പ്രവർത്തകർ തകർത്തു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















