തിരുവനന്തപുരം: മുല്ലപ്പെരിയാർ(Mullaperiyar) പ്രശ്നം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന താത്‌പര്യം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സുപ്രിം കോടതിയിലെ ഇടപെടൽ കാര്യക്ഷമമായില്ലെന്നും പ്രതിപക്ഷം വിമർശിച്ചു. രമേശ് ചെന്നിത്തലയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
മന്ത്രി റോഷി അഗസ്റ്റിൻ(Roshy Augustine) സംസാരിക്കുന്നത് തമിഴ്‌നാട് ജലവിഭവമന്ത്രിയെ പോലെയാണെന്ന് ചെന്നിത്തല(Ramesh Chennithala) കുറ്റപ്പെടുത്തി. തമിഴ്‌നാട് തീരുമാനിച്ച റൂള്‍കര്‍വിനോട് കേരളം യോജിക്കുകയായിരുന്നു. അത് സ്വാഗതം ചെയ്യാൻ പാടില്ലായിരുന്നു. സർക്കാരിന് ഇക്കാര്യത്തിൽ നയമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഒരോ മഴയിലും മുല്ലപ്പെരിയാര്‍ പേടി സ്വപ്നമായി ജനങ്ങളെ വേട്ടയാടുകയാണ്. തമിഴ്‌നാടിന് ജലം നല്‍കുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പുതിയ അണക്കെട്ട് ആവശ്യം പലതവണ കേന്ദ്രത്തെ അറിയിച്ചെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സഭയെ അറിയിച്ചു. പുതിയ ഡാമിൻ്റെ വിശദപദ്ധതിരേഖ തയ്യാറാക്കി സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ സർക്കാർ ഏൽപ്പിച്ചിട്ടുണ്ട്. അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന വിവിധ പഠന റിപ്പോർട്ടുകളും സാർക്കാർ സുപ്രിം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവൻ്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നൽകണമെന്നും കേരളം സുപ്രിംകോടതിയിൽ വ്യക്തമാക്കിയിരുന്നു. ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. തമിഴ്‌നാടിൻ്റെ റൂൾ കർവ് സ്വീകാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന കേരളത്തിൻ്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കുകയാണ് യുക്തമായ നടപടിയെന്നും കേരളം സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















