തിരുവനന്തപുരം; ശമ്പള പരിഷ്കരണത്തില അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തും.സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിന്റെ സേവനം പൂർണ്ണമായും നിർത്തലാക്കി ഡോക്ടർമാരെ പിരിച്ചുവിട്ടതിലും, ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് സമരം.
രോഗീപരിചരണം മുടങ്ങാതെ ആഴ്ച്ചകളായി തുടരുന്ന ഡോക്ടർമാരുടെ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണെന്ന് കെജിഎംഒഎ ആരോപിച്ചു. അവഗണന തുടർന്നാൽ നവംബർ 16ന് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി.ഗാന്ധിജയന്തി ദിനത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരവും നടത്തി.ഈ സമരങ്ങളെല്ലാം കണ്ടിട്ടും ഡോക്ടർമാരുടെ പ്രതിനിധികളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു. കോവിഡ്, നിപ തുടങ്ങിയ മഹാമാരികൾക്കെതിരെ മുന്നണിയിൽ നിന്ന് പൊരുതുന്ന ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















