തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ (school opening) തുറക്കും. . എല്ലാം സ്കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി തന്നെ കുട്ടികളെ സ്കൂളിലേക്ക് വരവേൽക്കും.ആശങ്കയില്ലാതെ കുട്ടികളെ സ്കൂളിലേക്ക് അയക്കാമെന്ന് ഉറപ്പ് നൽകുന്ന വിദ്യാഭ്യാസവകുപ്പ്, ആരെയും സ്കൂളിലെത്താൻ നിർബന്ധിക്കില്ലെന്നും വ്യക്തമാക്കുന്നു.
ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഹാജറും രേഖപ്പെടുത്തില്ല. കുട്ടികളെ മനസ്സിലാക്കി പഠനാന്തരിക്ഷത്തിലേക്ക് തിരികെ കൊണ്ടുവരൽ മാത്രമാണ് ഏക പ്രവർത്തനം. 2400 തെർമൽ സ്കാനറുകളാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്തു. 8, 9 ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും ഇന്ന് തുടങ്ങും. 15 മുതൽ 8 ഉം 9 ഉം പ്ലസ് വൺ ക്ലാസുകളും തുടങ്ങും. ഇനിയും വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















