ടോക്യോ: ജപ്പാനിലെ ടോക്യോയിൽ ജോക്കർ വേഷം ധരിച്ചെത്തിയ യുവാവ് ട്രെയിനിന് തീ വച്ചു. 17 പേർക്ക് പരുക്കേറ്റു. 24 കാരനായ യുവാവാണ് ട്രെയിനിന് തീ വച്ചത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ( joker sets train on fire )
ഞായറാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. ബാറ്റ്മാന്‍ ചലചിത്ര പരമ്പരയിലെ വില്ലന്‍ കഥാപാത്രമായ ജോക്കറിന്‍റെ വേഷം ധരിച്ചെത്തിയ യുവാവ് ആക്രമണം നടത്തുകയായിരുന്നു. അക്രമി ട്രെയിനില്‍ ഏതോ ദ്രാവകം ഒഴിക്കുകയും തൊട്ടുപിന്നാലെ തീപ്പിടിത്തം ഉണ്ടാകുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പരിഭ്രാന്തരായ യാത്രക്കാർ ട്രെയ്‌നിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ചിലർ ജനൽ വഴിയാണ് ചാടി രക്ഷപ്പെട്ടത്.
京王線火災で逃げる人々 pic.twitter.com/ZfN1pD0C2V
— しずくβ (@siz33) October 31, 2021
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















