തിരുവനന്തപുരം: തിരുവനന്തപുരത്തെ ഏരിസ് പ്ലക്സ് തിയറ്റർ (Ariesplex SL Cinemas) അടച്ചുപൂട്ടുന്നുയെന്ന് തിയറ്റർ ഉടമ സോഹൻ റോയ്(Sohan Roy). പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നടപടിയെത്തുടർന്നാണ് അടച്ചുപ്പൂട്ടൽ. ഇനി മുതൽ ഏരിസ് പ്ലക്‌സിന് മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നും ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.
ഒരു ജീവനക്കാരന്‍ തിയറ്റര്‍ ഉടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഒരു സിനിമയ്ക്കെതിരെ സംസാരിച്ചതിന്‍റെ പേരിലാണ് ഇതെന്നും ചെറിയ കാര്യങ്ങളുടെ പേരില്‍ തിയറ്ററിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് പ്രയാസകരമാണെന്നും സോഹന്‍ റോയ് പറഞ്ഞു.
ഇത്രയും വലിയ തിയറ്റർ മുന്നോട്ട് കൊണ്ട് പോകുവാൻ ഇംഗ്ലീഷ് സിനിമകൾ കൊണ്ട് മാത്രം കഴിയില്ലെന്ന് സോഹൻ റോയ് വ്യക്തമാക്കി. നിലവിൽ തന്നെ വലിയ നഷ്ടത്തിലാണ് തിയറ്റർ മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ കൂടുതൽ നഷ്ടത്തിലേക്ക് പോകും. ആയതിനാലാണ് തിയറ്റർ അടച്ചുപൂട്ടുന്നതെന്ന് ഉടമ പറയുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഒരു അറിയിപ്പും നൽകാതെയാണ് ഇത്തരം നടപടിയെടുത്തതെന്നും അസോസിയേഷൻ താലിബാനിസം നടപ്പാക്കുന്നുവെന്നും തിയറ്റർ ഉടമ സോഹൻ റോയ് പ്രതികരിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















