തിരുവനന്തപുരം; രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏകപക്ഷീയമായ മത്സരം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്പ് സ്ഥാനാർത്ഥിയാകുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തിരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും. ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പിൽ സീറ്റ് ഇടതുമുന്നണി കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാനാണ് സാധ്യത. മുതിര്‍ന്ന നേതാവ് മല്‍സരിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. ജോസ് കെ മാണി തന്നെ മല്‍സരിക്കാനാണ് സാധ്യത. സ്റ്റീഫന്‍ ജോര്‍ജിന്റെ പേരും പരിഗണനയില്‍ ഉണ്ട്. 2024 വരെയാണ് സീറ്റിന്റെ കാലാവധി.വോട്ടെണ്ണലും അതേദിവസം 29ന് നടക്കും. നവംബര്‍ 9ന് വിജ്ഞാപനമിറങ്ങും. നാമനിര്‍ദേശ പത്രികാ സമര്‍പണം 16നാണ്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















