കേരളത്തിലെ അമേച്വർ നാടകസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച രംഗാവതരണങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി കേരള സംഗീത നാടക അക്കാദമി ആവിഷ്കരിച്ച ധനസഹായ പദ്ധതിയിലേക്കു തെരെഞ്ഞെടുത്ത 25 നാടകങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു.
കാസർഗോഡ്, നടക്കാവ്, ഉദിനൂർ, നെരൂദ തീയറ്റേഴ്സിന്റെ ഒറ്റൻ, തിരുവരങ്ങിന്റെ സുഖാനി, ആലപ്പുഴ, വണ്ടാനം, നീർക്കുന്നം സംസ്‌കൃതിയുടെ മുക്തി, തൃശൂർ, വെള്ളാങ്ങല്ലൂർ, ഹാഷ്മി കലാവേദിയുടെ ഒരാൾക്ക് എത്ര മണ്ണ് വേണം, തലശ്ശേരി, പൊന്ന്യം കലാധാരയുടെ ഉത്തരാർദ്ധത്തിന്റെ ദുഃസ്വപ്നങ്ങൾ, നരീക്ഷയുടെ അന്ധിക, നീരാവിൽ, പ്രകാശ് കലാകേന്ദ്രത്തിന്റെ തീണ്ടാരിപ്പച്ച, വെള്ളിക്കോത്ത്, അജാനൂർ പി.ഒ, കാസർഗോഡ്, നെഹ്രു ബാലവേദി & സർഗ്ഗവേദിയുടെ ഭൂപടത്തിൽ ഇല്ലാത്തവർ, ജനഭേരിയുടെ നിണം, കോഴിക്കോട്, റിമമ്പറൻസ് തിയേറ്റർ ഗ്രൂപ്പിന്റെ ഇരിക്കപിണ്ഡം കഥ പറയുന്നു, കവിണിശ്ശേരി, ചെറുകുന്ന്, കണ്ണൂർ ജനകീയ കലാസമിതിയുടെ പൊക്കൻ, ആനക്കൽ, തീയേറ്റർ റൂട്ട്സ് & വില്ലേജിന്റെ മിന്നുതെല്ലാം, പാലക്കാട് അത്‌ലറ്റ് കായിക നാടകവേദിയുടെ 1947 നോട്ടൗട്ട്, വടകര ബാക്ക് സ്റ്റേജിന്റെ ജാരൻ, പൂക്കാട് കലാലയത്തിന്റെ അതിരാണിപ്പാടം, തൃശൂർ രംഗചേതനയുടെ ചേരൂർപ്പട, മലപ്പുറം ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്ററിന്റെ ദ വില്ലന്മാർ, ജ്വാല കരുവാക്കോടിന്റെ നിലാവാൽ കൊത്തിവച്ച ചെങ്കോൽ, ആറങ്ങോട്ടുകര കലാപാഠശാലയുടെ മ്യൂസിയം ഓഫ് സൈലൻസ്, ദേശാഭിമാനി കലാ – കായിക സാംസ്‌കാരിക വേദി എടക്കളത്തൂരിന്റെ ഹ്യൂമൺ ഫാക്ടർ, ലോകധർമ്മിയുടെ ഛായാചിത്രം / മയചിത്രം, തിരുവനന്തപുരം കനൽ സാംസ്‌കാരിക വേദിയുടെ സോവിയറ്റ് സ്റ്റേഷൻ കടവ്, ആലപ്പുഴ നെയ്തൽ നാടക സംഘത്തിന്റെ കക്കുകളി, തൃശൂർ ഗ്രാമിക കലാവേദിയുടെ നിലവിളികളും മർമ്മരങ്ങളും ഇരിങ്ങാലക്കുട പുല്ലൂർ ചമയം നാടക വേദിയുടെ രാത്രിയുടെ മകൾ എന്നീ നാടകങ്ങളാണ് അവതരണത്തിന് തെരഞ്ഞെടുത്തത്.
ഓരോ സംഘത്തിനും രണ്ടു ലക്ഷം രൂപ വീതം അവതരണ സഹായത്തിനായി നൽകുമെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു. നാടകത്തിന്റെ പരിശീലനം അവതരണം എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുമെന്നും നാടകകൃതിയുടെ രചയിതാവിന്റെ സമ്മതപത്രം എത്രയും പെട്ടെന്ന് അക്കാദമിയിൽ എത്തിക്കേണ്ടതാണെന്നും അക്കാദമി ഭാരവാഹികൾ അറിയിച്ചു.നാടകങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്കാദമിയുടെ നിബന്ധനകളും നിർദ്ദേശങ്ങളും ഏതെങ്കിലും നാടകസംഘം ലംഘിക്കുകയാണെങ്കിൽ ജൂറി തെരഞ്ഞെടുത്ത പട്ടികയിലെ തൊട്ടടുത്ത സംഘത്തിന് അവതരണാനുമതി നൽകുമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
.

















