കേരള : രാജ്യസഭാ സീറ്റിലേക്ക് മൽസരിക്കാനുള്ള സാധ്യത തള്ളാതെ ജോസ് കെ.മാണി. സീറ്റ് കേരള കോൺഗ്രസ് എമ്മിനുള്ളതാണ്. എൽഡിഎഫുമായി ആലോചിച്ച് ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. താൻ മൽസരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 29നാണ് തിരഞ്ഞെടുപ്പ്. ജോസ് കെ മാണിക്കൊപ്പം സ്റ്റീഫൻ ജോർജിന്റെ പേരും പരിഗണനയിൽ ഉണ്ട്. 2024 വരെയാണ് സീറ്റിന്റെ കാലാവധി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















