പ്രശസ്ത തമിഴ് സിനിമ നിർമാതാവും നടനുമായ കെ. രാജൻ മെഗാ സ്റ്റാർ മ്മൂട്ടിയെ കുറിച്ച് നടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. തമിഴ് സിനിമാ താരങ്ങളെയും മമ്മൂട്ടിയെയും താരതമ്യപ്പെടുത്തിയാണ് രാജൻ മമ്മൂട്ടിയെ പ്രശംസിച്ചത്. തമിഴ് സിനിമാ താരങ്ങൾ വലിയ പ്രതിഫലം വാങ്ങുന്നതിന് പുറമെ വരുന്ന വാഹനത്തിനും വിശ്രമിക്കാനുള്ള കാരവൻ വാഹനത്തിനുള്ള ഡീസലും ജീവനക്കാരുടെ ബത്തയും ഉൾപ്പെടെ വീണ്ടും വാങ്ങുന്നു. എന്നാൽ മമ്മൂട്ടി കേരളത്തിൽ നിന്ന് സ്വന്തം വാഹനം തമിഴ്‌നാട്ടിൽ എത്തിച്ചാണ് ഉപയോഗിച്ചതെന്നും ഇതിനായി ഒരു രൂപ പോലും പ്രതിഫലത്തിന് പുറമെ വാങ്ങുന്നില്ലെന്നും രാജൻ സാക്ഷ്യപ്പെടുത്തുന്നു.
തമിഴിലെ മിക്ക താരങ്ങളും നിർമാതാക്കളെ കുത്തുപാള എടുപ്പിക്കുകയാണ്. കോടികൾ പ്രതിഫലം വാങ്ങുന്ന ഇവർ അസിസ്റ്റന്റിനും വാഹനത്തിനും ഉള്ള ചെലവും നിർമാതാക്കളെ കൊണ്ട് വഹിപ്പിക്കുന്നു. കോടികൾ വാങ്ങുന്നവർക്ക് ഡീസൽ അടിക്കാൻ പണമില്ലെന്നാണോ? ഇക്കാര്യത്തിലാണ് കെ. രാജൻ മമ്മൂട്ടിയെ പ്രശംസിച്ചത്. മമ്മൂട്ടിയെ തൊഴണമെന്നും അദ്ദേഹം പറയുന്നു. നിർമാതാക്കളുടെ ചെലവിൽ ഇങ്ങനെ കാരവൻ ഉപയോഗിക്കുന്നത് അല്പത്തരമാണെന്നും രാജൻ പറയുന്നു.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fcarhubacl%2Fvideos%2F170601365271915%2F&show_text=false&width=476&t=0
രാജൻ നടത്തിയ പ്രസംഗത്തിൽ അജിത്, നയൻതാര, തൃഷ തുടങ്ങിയ താരങ്ങളെ രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. നയൻതാര ലൊക്കേഷനിൽ വരുമ്പോൾ കൂടെ പത്തും പതിനഞ്ചും അസിസ്റ്റന്റും ഉണ്ടാകും. ഇവരുടെ ചെലവുകളും നിർമാതാക്കൾ വഹിക്കണം. ഇതെല്ലം ചേർന്ന് നിർമാതാക്കൾക്ക് ശ്വാസം മുട്ടുകയാണ്. സിനിമയുടെ ലാഭം പോട്ടെ, മുതൽ മുടക്കെങ്കിലും കിട്ടേണ്ടേ എന്നും അദ്ദേഹം ചോദിക്കുന്നു.
ചില താരങ്ങൾ ഭക്ഷണം ഓർഡർ ചെയ്യുന്നത് പോലും വിചിത്രമാണെന്ന് അദ്ദേഹം പറയുന്നു. ചോറ് ഒരു ഹോട്ടലിൽ നിന്ന്, കറി മറ്റൊരു ഹോട്ടലിൽ, ഫിഷ് ഫ്രൈ ഒരിടത്ത്, മറ്റുള്ളത് വേറെ ഹോട്ടലിൽ. ഇതാണ് സ്ഥിതിയെന്ന് കെ. രാജൻ പറയുന്നു
















