ഇടുക്കി; ഇടുക്കി ഡാമിൽ ജലനിരപ്പ് 2398.30 അടിയിലെത്തി. അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.80 അടിയായി. ഇന്നലെ 138.95 അടിയായിരുന്നു.മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും മുല്ലപ്പെരിയാറിലെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനും ഏകോപിപ്പിക്കാനും മന്ത്രിമാര്‍ തേക്കടിയില്‍ ക്യാംപ് ചെയ്തിരുന്നു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാന്‍ ഇന്നലെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നിരുന്നു. സെക്കൻറിൽ 2974 ഘനയടി വെള്ളമാണ് സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. 2340 ഘനയടി വീതം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 7000 ഘനയടി വെള്ളം തുറന്നു വിട്ടാൽ വേണ്ടി വരുന്ന മുൻകരുതലുകൾ എടുത്തിട്ടുണ്ട്. എന്നാൽ നിലവിൽ കൂടുതൽ വെള്ളം തുറന്നു വിടും എന്ന് അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞുഇന്ന് രാത്രി വരെ പരമാവധി സംഭരിക്കാൻ കഴിയുന്നത് 138 അടിയാണ് . ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ട്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















