ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ 50 സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്.
ഇതിനിടെ സ്‌കൂൾ തുറക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തുമെന്നും സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രവേശനോത്സവത്തോടെ നവംബർ ഒന്നിനാണ് സ്കൂൾ തുറക്കുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















