തിരുവനന്തപുരം;വലിയൊരിടവേളയ്ക്ക് ശേഷം സ്‌കൂളുകളിലേയ്ക്കെത്തുന്ന കുട്ടികളുടെ ആശങ്കകളും സമ്മര്‍ദ്ദങ്ങളും പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ സ്‌കൂളുകളില്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍(Commission for the Protection of the Rights of the Child) ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ് കുമാര്‍. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ വിദ്യാഭ്യാസ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട്, വൈ.എം.സി.എ ഹാളില്‍ ചേര്‍ന്ന ജില്ലാതല കര്‍ത്തവ്യവാഹകരുടെ കൂടിയാലോചനായോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 മാസത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുശേഷം കുട്ടികള്‍ സ്‌കൂളുകളിലെത്തുമ്പോള്‍ അവര്‍ക്ക് ഭയരഹിതരായി കടന്നുവരാനുള്ള സാഹചര്യം സ്‌കൂളുകളില്‍ ഉണ്ടാകണം. കോവിഡ് കാലത്ത് സാമൂഹ്യബന്ധങ്ങളും പങ്കിടലുകളുമില്ലാതെ ഒറ്റപ്പെട്ടുപോയ കുട്ടികള്‍ വീണ്ടും പഠന അന്തരീക്ഷത്തിലേക്ക് എത്തുകയാണ്. ഭൗതികസാഹചര്യങ്ങള്‍ക്കു പുറമെ കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖയനുസരിച്ച് പൂര്‍ത്തീകരിക്കാത്ത പ്രവര്‍ത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍, ആര്‍.ടി.ഇ നിയമവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ സംരക്ഷണം എത്തരത്തില്‍ നിര്‍വഹിക്കപ്പെട്ടുവെന്ന് യോഗം വിലയിരുത്തി. കുട്ടികളുടെ സുരക്ഷ, വാഹനസുരക്ഷ, മെച്ചപ്പെട്ട പഠനാന്തരീക്ഷവും സാമൂഹിക ചുറ്റുപാടുകളും ഉറപ്പാക്കുന്നതിന് സ്‌കൂള്‍തല സുരക്ഷാ സമിതികള്‍ക്ക് നേതൃത്വം നല്‍കുക, സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനസ്ഥാപിക്കുക എന്നീ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















